കെ.എ.എസ്: സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ ജീവനക്കാര്‍ കൂട്ട അവധിയെടുത്തു
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് രൂപീകരിക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ കൂട്ട അവധിയെടുത്തു. പണിമുടക്കുമെന്ന് സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പണിമുടക്കിനു സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയായിരുന്നു.
യു.ഡി.എഫ് അനുകൂല സംഘടനകളായ കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്ഗനൈസേഷന് എന്നീ സംഘടനകളാണ് പണിമുടക്കിയത്. ഈ മാസം അഞ്ചിന് ഈ സംഘടനകള്‍ പണിമുടക്കിയിരുന്നു. അനിശ്ചിതകാല പണിമുടക്ക് ഉള്‍പെടെയുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുന്നതിനു മുന്നോടിയായാണ് കൂട്ട അവധി പ്രതിഷേധമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. അവധിയെടുത്ത ജീവനക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെ.എ.എസിനോട് എതിര്പ്പുണ്ടെണ്ടങ്കിലും സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു.
ഇന്നലെ 40 ശതമാനത്തോളം ജീവനക്കാരാണ് അവധിയെടുത്തത്. ഇത് സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. എന്നാല്‍ സെക്രട്ടേറിയറ്റ് പ്രവര്‍ത്തനത്തിനു തടസം നേരിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രമോഷന് സാധ്യത ഇല്ലാതാകുമെന്ന ആശങ്കയാണ് പ്രതിഷേധത്തിനു കാരണം. പ്രധാന വകുപ്പുകളിലെ രണ്ടണ്ടാമത്തെ ഗസറ്റഡ് തസ്തിക മുതല്‍ നേരിട്ടു നിയമനം നടത്തുന്നതിന് പ്രത്യേക കേഡര്‍ കൊണ്ടണ്ടുവരുന്നത് കെ.എ.എസിന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."