ആര്‍.എസ്.എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നില്ലെന്ന് രാഹുല്‍
ന്യൂഡല്‍ഹി: എല്ലായ്‌പ്പോഴും ദേശീയതയെക്കുറിച്ച് പറയുന്ന ആര്‍.എസ്.എസ് അവരുടെ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്ര ആസ്ഥാനത്ത് അവരിപ്പോഴും കാവിക്കൊടിയെ മാത്രമാണ് അഭിവാദ്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ആര്‍.എസ്.എസിന്റെ സ്ഥാപക നേതാക്കളായ ഡോ. കേശവ് ബലിറാം ഹെഗ്‌ഡേവാര്‍, ഗുരു ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ സ്മൃതി മണ്ഡപത്തില്‍ 2002ല്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. അതിന് മുന്‍പ് ആര്‍.എസ്.എസ് ഇവിടെ പതാക ഉയര്‍ത്തിയത് 1950 ജനുവരി 26നും അതിന് മുന്‍പ് 1947 ഓഗസ്റ്റ് 15നും ആയിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ നാഗ്പൂര്‍ ആസ്ഥാനത്ത് കാവിക്കൊടി മാത്രമാണ് ദേശീയതയുടെ വക്താക്കളെന്ന് സ്വയം അവരോധിതരായ സംഘപരിവാര്‍ ഉയര്‍ത്തുന്നത്.
യോഗത്തില്‍ ബി.ജെ.പിയ്‌ക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് രാഹുല്‍ അദ്ദേഹം ഉന്നയിച്ചത്. നോട്ട് നിരോധനത്തിലൂടെ മോദി റിസര്‍വ് ബാങ്കിന്റെ ആത്മവിനെ കൊലപ്പെടുത്തിയിരിക്കുകയാണ്. ഖാദി ഗ്രാം ഉദ്യോഗിന്റെ കലണ്ടറില്‍ ഗാന്ധിജിയ്ക്കു പകരം മോദിയുടെ ചിത്രം നല്‍കിയതിനെതിരേയും രാഹുല്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."