ഗുജറാത്ത് വംശഹത്യ മോദിയെ ഒതുക്കാന്‍ വാജ്‌പേയിയും പ്രമോദ് മഹാജനും ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയെതുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ രാഷ്ട്രീയജീവിതം അവസാനിക്കാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി, പ്രമോദ് മഹാജന്‍ തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി മുന്‍ എം.പി പ്രഫുല്‍ ഗൊരാദിയയുടെ ജീവിതകഥയായ 'ഫ്‌ളൈ മി റ്റു ദി മൂണ്‍' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. അച്ചടി പൂര്‍ത്തിയായ പുസ്തകം ഉടന്‍ പുറത്തിറങ്ങും.
2004ല്‍ ഗോവയില്‍ നടന്ന ചിന്തന്‍ ബൈഠകില്‍ ഹിന്ദുത്വ അജണ്ട ഉപേക്ഷിച്ച് 'വികസനവും ദേശീയതയും' ഉയര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി വിട്ട ഗൊരാദിയ 1998മുതല്‍ 2000 വരെയുള്ള കാലത്ത് രാജ്യസഭാംഗമായിരുന്നു.
ഗുജറാത്ത് കലാപത്തെതുടര്‍ന്നു മോദിക്കെതിരേ വിവിധയിടങ്ങളില്‍ നിന്നു രൂക്ഷമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്ന് മോദിയെ ഒറ്റപ്പെടുത്തുക മാത്രമല്ല രാഷ്ട്രീയത്തില്‍ നിന്നുതന്നെ മാറ്റിനിര്‍ത്താനും നേതൃത്വത്തില്‍ ആലോചനയുണ്ടായി. മോദി അന്ന് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുന്നത് ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കളും എതിര്‍ത്തു. എന്നാല്‍ ആ സമയത്തു താനായിരുന്നു മോദിക്കു വേണ്ടി പ്രതിരോധം തീര്‍ത്തതെന്നും ഗൊരാദിയ പുസ്തകത്തില്‍ അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."