HOME
DETAILS
MAL
പാര്‍ട്ടി ആസ്ഥാനത്തെ ബോര്‍ഡില്‍ നിന്ന് മുലായത്തിന്റെ പേര് വെട്ടി
backup
January 17 2017 | 04:01 AM
ലഖ്നോ: ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവ് വിഭാഗത്തിന് പാര്‍ട്ടി ചിഹ്നം നഷ്ടമാക്കികൊണ്ട് തെരഞ്ഞെടുപ്പു കമ്മിഷന് പ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ സമാജ് വാദി പാര്‍ട്ടി ആസ്ഥാനത്തെ ദേശീയ പ്രസിഡന്റിന്റെ മുറിക്ക് മുന്നില്‍ തൂക്കിയ ബോര്‍ഡിലും മുലായത്തിന്റെ പേര് പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. പകരം അഖിലേഷ് യാദവ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എന്നു വ്യക്തമാക്കി കൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചു.
മുലായവും അഖിലേഷും പാര്‍ട്ടി ചിഹ്നത്തിനായി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരുന്നു. ഇന്നലെ കമ്മിഷന് നടത്തിയ വിലയിരുത്തലിനൊടുവിലാണ് സൈക്കിള്‍ ചിഹ്നം അഖിലേഷിന് അനുവദിച്ചുകിട്ടുന്നത്. അതിനിടയില്‍ മകനെതിരേ താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും മുലായത്തിനെതിരായ തിരിച്ചടിയായതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."