മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാതെ പൊലിസ്
കടുത്തുരുത്തി: വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത മോഷ്ടാക്കളെ പിടികൂടാന്‍ കഴിയാതെ പൊലിസ്. ചൊവ്വാഴ്ച്ച വൈകൂന്നേരം 5.30 ഓടെ കല്ലറ പാണ്ടവര്കുളങ്ങര ക്ഷേത്ര റോഡിലാണ് സംഭവം ഉണ്ടായത്.
കുന്നുംപുറത്ത് കുഞ്ഞുമോന്റെ ഭാര്യ ഷൈലയുടെ രണ്ട് പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. ഷൈല ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോളാണ് സംഭവം. സ്ത്രീയും മാല പൊട്ടിച്ചയാളും ഡ്രൈവറും ഉള്‍പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇന്‍ഡിക്കാ കാറിലാണ് സംഘമെത്തിയത്. വിവരമറിഞ്ഞ് കടുത്തുരുത്തി പൊലിസ് സ്ഥലത്തെത്തിയിരുന്നു.
മോഷ്ടാക്കള്‍ രക്ഷപെട്ട കാറും ഓടിച്ചിരുന്ന ഡ്രൈവറും കോതനല്ലൂരില്‍ നിന്നും പോലീസിന്റെ പിടിയിലായി. ഓട്ടോറിക്ഷയില്‍ സ്ത്രീ ഉള്‍പെടെ കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരും രക്ഷപെട്ടിരുന്നു.
മോഷ്ടാക്കളെ മുന്നില്‍ കിട്ടിയിട്ടും പിടിക്കാന്‍ കഴിയാത്ത പോലീസിന്റെ കഴിവ്കേട് പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘം പെരുവയില്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവത്തിന് പിന്നാലെയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."