HOME
DETAILS
MAL
വിമാനയാത്രക്കാരനില്‍ നിന്ന് 1.19 കിലോ സ്വര്‍ണം പിടികൂടി
backup
January 17 2017 | 04:01 AM
ഹൈദരാബാദ്: വിമാനയാത്രക്കാരനില്‍ നിന്ന് 1.19 കിലോ സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. ഹൈദരാബാദ് രാജിവ് ഗാന്ധി വിമാനത്താവളത്തില്‍ നിന്നാണ് യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ കള്ളക്കടത്തുകാരനായ ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ആറ് സ്വര്‍ണ ബിസ്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇതിന് വിപണിയില്‍ 34.46 ലക്ഷം രൂപ വിലവരും. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തിലാണ് യാത്രക്കാരന് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."