കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷ നല്‍കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇടതുമുന്നണി അധികാരത്തില്‍ വന്നതിനുശേഷം നേതാക്കള്‍ ഭീഷണിയിലാണെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമായിരുന്നു കേരള ഘടകത്തിന്റെ ആവശ്യം.
രണ്ടാഴ്ച മുമ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് ഒരാള്‍ക്ക് 12 ഗാര്‍ഡുകളുടെ അകമ്പടിയാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം 400 ഓളം ആക്രമണങ്ങളാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടായതെന്നാണ് നേതൃത്വം പറയുന്നത്. സി.ആര്‍.പി.എഫ് ഭടന്മാരാണ് സുരക്ഷയ്ക്കായി എത്തുക. എന്നാല്‍ ഇവര്‍ എപ്പോള്‍ മുതല്‍ സുരക്ഷ നല്‍കുമെന്ന് വ്യക്തമല്ല.
അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിജെപിക്കൊപ്പം പോയതിന് ശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."