HOME
DETAILS

മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭച്ഛിദ്രം നടത്താം:സുപ്രിം കോടതി

  
backup
January 17 2017 | 04:01 AM

%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95

 

ന്യൂഡല്‍ഹി: തലയോട്ടിയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ മുംബൈ സ്വദേശിനിയായ യുവതിക്കു സുപ്രിംകോടതി അനുമതിനല്‍കി. മാതാവിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഉറപ്പായാല്‍ വ്യവസ്ഥകളോടെ ഭ്രൂണത്തെ നശിപ്പിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. തലയോട്ടി വളര്‍ന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. യുവതി ചികില്‍സതേടിയ മുംബൈ കെ.ഇ.എച്ച് ആശുപത്രിയിലെ ഏഴംഗ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഹരജിക്കാരി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ വയറ്റിലെ ഭ്രൂണത്തിന് ആറുമാസത്തെ വളര്‍ച്ചയുണ്ട്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്.എ ബോബ്‌ദെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ ഭ്രൂണം നശിപ്പിക്കുന്നതിനു നിയമ തടസമില്ലെന്ന് വിധിച്ചു.
ഗര്‍ഭസ്ഥ ശിശുവിന് അനെന്‍സിഫാലി എന്ന രോഗാവസ്ഥ ഉണ്ടെന്നും കുഞ്ഞ് ജനിച്ചാല്‍ തലച്ചോറോ തലയോട്ടിയോ ഇല്ലാതെ ആയിരിക്കുമെന്നും യുവതി അറിയിച്ചു. അങ്ങനെ സംഭവിച്ചാല്‍ അത് തന്നെ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമയാക്കുമെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുവദിക്കണമെന്നും ഹരജിക്കാരി അഭ്യര്‍ഥിച്ചു.
ഗര്‍ഭം അലസിപ്പിക്കുന്നതു സംബന്ധിച്ച നിയമത്തിലെ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌ക്കരിക്കാനിരിക്കേയാണ് കോടതി വിധിവരുന്നത്. മൂന്നുവര്‍ഷത്തിനിടെ സമാന ആവശ്യവുമായി മഹാരാഷ്ര്ടയില്‍ നിന്ന് കോടതിയെ സമീപിക്കുന്ന നാലാമത്തെ കേസാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  24 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago