HOME
DETAILS
MAL
ഹൂതികളെ സഹായിക്കുന്നത് ഇറാനെന്ന് മുന്‍ കമാന്‍ഡര്‍
backup
January 17 2017 | 04:01 AM
സന്‍ആ: യമന്‍ സര്‍ക്കാരിനെതിരേ രൂക്ഷമായ യുദ്ധത്തിലേര്‍പ്പെട്ട ന്യൂനപക്ഷമായ ഹൂതികള്‍ക്ക് വേണ്ട സഹായം ചെയ്യുന്നത് ഇറാനാണെന്നും ലബനാനിലെ ഹിസ്ബുല്ല തീവ്രവാദ സംഘടനയുമാണെന്നും വെളിപ്പെടുത്തല്‍.
യമനിലെ ഹൂതി വിഭാഗം കമാണ്ടന്ഡറായിരുന്ന സൈനികനാണ് കീഴടങ്ങിയതിന് ശേഷം ഇതേകുറിച്ച് വ്യക്തമാക്കിയത്. നിരവധി റോക്കറ്റാക്രമണങ്ങളുടെ സൂത്രധാരനായിരുന്ന അബു മുഹമ്മദിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യമന്‍ സൈന്യം പിടികൂടിയത്.
ഹൂതികള്‍ സൈനികമായി സജ്ജരാക്കാനും ആയുധങ്ങള്‍ നല്‍കാനും ഏറ്റവും സഹായകരമായി പ്രവര്‍ത്തിക്കുന്നത് ഇറാനും ലബനാനിലെ ഹിസ്ബുല്ല തീവ്രവാദ ഗ്രൂപ്പുമാണെന്നും ഹൂതി മുന്‍ കമാന്‍ഡറായ സൈനികന് വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."