അഴിമതി: സാംസങ് മേധാവി അറസ്റ്റിലായേക്കും
സിയൂള്‍: പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെതിരേയുള്ള അഴിമതി കേസില്‍ സാംസങ് മേധാവിയെ അറസ്റ്റ് ചെയ്തേക്കും. കേസില്‍ ബന്ധമുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം സാംസങ് മേധാവി ലീ ജോ യങ്ങിനെ പ്രോസിക്യൂട്ടര്‍മാര്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് നീക്കം. ചോദ്യം ചെയ്യലില്‍ ലീയുടെ പങ്ക് കണ്ടെത്തിയെന്നാണ് സൂചന.
മുന്‍ പ്രസിഡന്റ് പാര്കിന്റെ സഹായിയുമായ ചോയ്സൂണ് സിലുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്. അവരുടെ കമ്പനിയിലേക്ക് ലീ വന്‍തുക സംഭാവന നല്‍കിയത് കണ്ടെത്തിയിരുന്നു. സാംസങ് ഗ്രൂപ്പ് ചെയര്മാന് ലീ കുന് ഹെയുടെ മകനാണ് ലീ ജോ യങ്. സിയൂള്‍ സെന്‍ട്രല്‍ ജില്ലാ കോടതിയില്‍ നിന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറസ്റ്റിനുള്ള അനുമതി തേടിയിട്ടുണ്ട്.
സാംസങ്ങിന്റെ വരുമാനം ദ.കൊറിയന്‍ സാമ്പത്തിക രംഗത്തിന് കരുത്തേകുന്നുണ്ട്. ലീ അറസ്റ്റിലാകുമെന്ന വാര്‍ത്തയോടെ കമ്പനിയുടെ ഓഹരിയില്‍ മാന്ദ്യം കണ്ടുതുടങ്ങി. 2.14 ശതമാനമാണ് വിപണി മൂല്യത്തില്‍ ഇടിവുണ്ടായത്. അഞ്ചു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ലീക്കെതിരേ ചുമത്തിയത്. സാംസങ് നോട്ട് 7 ഫോണ്‍ പൊട്ടിത്തെറിയെ തുടര്‍ന്ന് പിന്‍വലിച്ചത് കമ്പനിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി മേധാവിക്കെതിരേ അറസ്റ്റ് നീക്കവും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."