HOME
DETAILS
MAL
കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട-മുട്ടം റോഡ് ഓഗസ്റ്റില്‍ നിര്‍മ്മാണം ആരംഭിക്കും: പി.സി. ജോര്‍ജ്ജ്
backup
May 26 2016 | 00:05 AM
ഈരാറ്റുപേട്ട: 80 കോടി രൂപ ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-മുട്ടം റോഡ് ഓഗസ്റ്റ് മാസത്തില്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് പി.സി. ജോര്‍ജ്ജ് പറഞ്ഞു.
കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ച് ഈരാറ്റുപേട്ട വഴി മുട്ടത്ത് എത്തിച്ചേരുന്ന 35 കി.മീ. റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ചുമതല എറണാകുളം ആസ്ഥാനമായ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കെലിനാണ്. 7 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യുന്ന ഈ റോഡിന്റെ കലുങ്കുകളുടെ നിര്‍മ്മാണവും വളവു നിവര്‍ത്തലുമാണ് പ്രാരംഭ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ നിര്‍മ്മാണം 6 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും രണ്ട് ദേശീയ പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട പാത മലയോര മേഖലയുടെ വികസനത്തിന് പുത്തനുണര്‍വ് നല്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."