HOME
DETAILS
MAL
ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ യാത്രികന് അന്തരിച്ചു
backup
January 17 2017 | 05:01 AM
വാഷിങ്ടണ്‍: ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ യാത്രികന് ജീന്‍ സെര്നാന് അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
അപ്പോളോ ദൗത്യത്തിന്റൈ ഭാഗമായി 1972 ഡിസംബര്‍ 11ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്താണ് സെര്നാന് അടങ്ങിയ മൂവര്‍ സംഘം കാലുകുത്തിയത്.
ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17.
1966 ലും 1969 ലുമായി രണ്ട് തവണ സെര്നാന് ബഹിരാകാശ യാത്ര നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."