മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം: രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
വേങ്ങര: ദേശീയപാതയിലെ കൊളപ്പുറം ഇരുമ്പുചോലയില്‍ സ്വാമിമാര്‍ സഞ്ചരിച്ച കാറും മിനി ബസും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 10 പേര്‍ക്ക് പരുക്ക്. ശബരിമലയില്‍ നിന്നും മടങ്ങുന്ന വടകര സ്വദേശികളായ വിനോദന്‍ (42), ജിദ്ദിന് (28) എന്നിവരാണ് മരിച്ചത്.
കാറില്‍ സഞ്ചരിച്ചിരുന്ന നീതു ( 24), ദേവകി (50), പാതയോരത്ത് വിശ്രമിക്കുന്ന സ്വാമിമാരായ ബിനു (30), സുരേഷ് (49 ), ഇരുമ്പുചോല എ.യു.പി. സ്കൂള്‍ അധ്യാപിക അമ്പിളി (45) , എ.ആര് നഗര്‍ യു.പി. സ്കൂള്‍ അധ്യാപിക അസ്മാബി (38), ഇരുമ്പുചോല സ്കൂളിലെ നാലു വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് പരുക്കുപറ്റിയത്.
ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടം. ചെമ്മാട് നിന്നും കുന്നുംപുറത്തേക്ക് പോവുകയായിരുന്ന മിനി ബസില്‍ സ്വാമിമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടന്ന വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."