ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി: പിണറായി വിജയന്‍
കോഴിക്കോട്: ആദ്യ കാലത്ത് വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞു നിന്നവരായിരുന്നു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെന്നും എന്നാല്‍ ഇന്ന് അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ മേഖലയില്‍ കൊള്ളയും ക്രമക്കേടുമാണ് നടക്കുന്നത്.
പുതിയ കാലത്തെ പ്രവണതകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെയും ബാധിച്ചിട്ടുണ്ട്. അപൂര്‍വം ക്രൈസ്തവ മാനേജ്‌മെന്റുകള്‍ മാത്രമാണ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ദേവഗിരി കോളജില്‍ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്കാരി ബിസിനസ് നടത്തുന്നവര്‍ വരെ ലാഭക്കണ്ണോടെ കോളജുകള്‍ തുടങ്ങി. ഇവര്‍ ലേലം വിളിച്ച് നിയമനം നടത്താനും ആരംഭിച്ചു. ഇത് കൃത്യമായ അഴിമതിയാണ്. ഇവര്‍ക്കെതിരേ വിജിലന്‍സിന് പരാതി നല്‍കാന്‍ ആരും തയാറാകുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. മാറ്റങ്ങള്‍ പുരോഗമനാശയങ്ങളില്‍ നിന്ന് പിന്നോട്ടു പോകുന്നതാവരുത്.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അഴിമതികള്‍ നിയമത്തിന് മുന്നില്‍കൊണ്ടു വരും. ഇക്കാര്യത്തില്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."