HOME
DETAILS
MAL
പഞ്ചാബ് ബി.ജെ.പിയില്‍ പൊട്ടിത്തെറി; അധ്യക്ഷന്‍ രാജി സന്നദ്ധത അറിയിച്ചു
backup
January 17 2017 | 08:01 AM
ചണ്ഡീഗഢ്: തെരഞ്ഞെടുപ്പ് അടുക്കെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ഇതേതുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംബ്ല രാജി സന്നദ്ധത അറിയിച്ചു.
എം.എല്‍.എ സോം പ്രകാശിന് സീറ്റ് നല്‍കരുതെന്ന തന്റെ അഭിപ്രായം അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് സാംബ്ല രാജിക്കൊരുങ്ങുന്നത്.
ബി.ജെ.പിയുടെ അവസാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെയാണ് പാര്‍ട്ടി പുറത്തിറക്കിയത്. പുതുതായി പ്രഖ്യാപിച്ച ആറ് സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ 23 പേരാണ് ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുക.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തോടൊപ്പം കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെക്കാനുള്ള തീരുമാനവും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."