HOME
DETAILS
MAL
മൂന്ന് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു
backup
January 17 2017 | 08:01 AM
കോലാലംപൂര്‍: 2014ല്‍ 239 യാത്രികരുമായി കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഓസ്ട്രേലിയയ്ക്ക് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ ആഴക്കടലില്‍ നടത്തിയ തെരച്ചിലിലും വിമാനത്തെക്കുറിച്ച് ഒരുതുമ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിച്ചത്.
മലേഷ്യയിലെ കോലാലംപൂരില്‍ നിന്നും ചൈനയിലെ ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ 2014 മാര്‍ച്ച് എട്ടിനാണ് എംഎച്ച് 370 വിമാനം കാണാതായത്. പുറപ്പെട്ട് ഒരു മണിക്കൂറിനു ശേഷം വിമാനവുമായുള്ള എല്ലാ ആശയവിനിമയവും തടസ്സപ്പെട്ടു. പിന്നീട്, ഗള്‍ഫ് ഓഫ് തായ്ലാന്ഡിനു മുകളിലൂടെ പറക്കവേ വിമാനം കാണാതായതായി അധികൃതര്‍ സ്ഥീരികരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."