നഗരത്തിലെ ഓട്ടോറിക്ഷകളെ നിയന്ത്രിക്കാന്‍ തീരുമാനം
ചങ്ങനാശ്ശേരി: നഗരത്തിലോടുന്ന ഓട്ടോറിക്ഷാകളെ നിയന്ത്രിക്കാന്‍ നഗരസഭ ട്രാഫിക് ഉപദേശക സമിതിയില്‍ തീരുമാനം.അതനുസരിച്ച് നഗരത്തില്‍ എവിടെയൊക്കെയായരിക്കും ഓട്ടോ സ്റ്റാന്റുകള്‍ എന്ന തീരുമാനിക്കാന്‍ പ്രത്യേക സമിതിയെ യോഗം ചുമതലപ്പെടുത്തി.
കൂടാതെ നഗരത്തിലോടുന്ന ഓട്ടോറിക്ഷാകള്‍ക്കു നഗരസഭയുടെ നമ്പരിടാനും തീരുമാനമായിട്ടുണ്ട്.ഇതിനായി മാനദണ്ഢങ്ങള്‍ തീരുമാനിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനായി യോഗം കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ സബ്കമ്മിറ്റി ജൂണ്‍ പത്തിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ട്രേഡ് യൂണിയനില്‍പ്പെട്ടവര്‍ ഇതില്‍ അംഗങ്ങളായിരിക്കും. കമ്മിറ്റിയില്‍് ട്രാഫിക് എസ് ഐയും ഉണ്ടാകും. നഗരത്തിലെ ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു കര്‍ശനമായും നിയന്ത്രിക്കും.
ഓട്ടോറിക്ഷാകള്‍ക്കു ലൈന്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും. റെയില്‍വെ ജംഗ്ഷനിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക. വാഴൂര്‍ റോഡില്‍ ബിവേറേജസ് കോര്‍പ്പറേഷന്‍ റോഡ്, പി.പി ജോസ് റോഡ് എന്നിവടിങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍വെ സംവിധാനം നടപ്പിലാക്കും. എസ് എച്ച് ജംഗ്ഷനിലെ സിഗ്നല്‍ സമയം വര്‍ദ്ധിപ്പിക്കും.
നഗരത്തിലെ ബസ് സ്റ്റാന്റുകള്‍ക്കു മുന്‍പില്‍ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതു അനുവദിക്കില്ല. ടിപ്പര്‍,ലോറി എന്നിവ നഗരത്തില്‍ പ്രവേശിക്കണമെങ്കില്‍ ക്ലീനര്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കും.
നഗരത്തിലെ ബസ് സ്റ്റാന്റുകളില്‍ അനധികൃതമായി മറ്റു വാഹനനങ്ങള്‍ പ്രവേശിക്കുന്നത് കര്‍ശനമായും നിയന്ത്രിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ ലൈസമ്മ ജോബ്,മുനിസിപ്പല്‍ സെക്രട്ടറി ആര്‍ എസ് അനു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍,ട്രേഡ് യൂണിയന്‍ നേതാക്കള്‍,നഗരസഭാംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."