HOME
DETAILS

തടവുകാരോടു പക്ഷപാതമില്ലാതെ പെരുമാറാന്‍ നിര്‍ദേശം

  
backup
January 17 2017 | 22:01 PM

%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%81-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%aa%e0%b4%be%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 

കണ്ണൂര്‍: തടവുകാരോടു പക്ഷപാതമില്ലാതെ മാന്യമായി പെരുമാറണമെന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു ജയില്‍സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തടവുകാരനായ ഷംനാദ് തലശ്ശേരി ജില്ലാ ജഡ്ജി വഴി അയച്ച പരാതിയില്‍ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന ദാസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങളും ചികിത്സാ സൗകര്യങ്ങളും എല്ലാ തടവുകാര്‍ക്കും ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. വിദഗ്ധ ചികിത്സ ആവശ്യമുള്ള തടവുകാര്‍ക്കു ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍കോളജിലും ചികിത്സ നല്‍കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയിലില്‍ നിന്ന് അനുമതി ലഭിച്ച് അവധിയിലിരിക്കെ ഒളിച്ചോടുന്ന വ്യക്തിക്കു പ്രസ്തുത കാലയളവ് ക്രമീകരിച്ച് നല്‍കുന്നതു വരെ മറ്റൊരു അവധി അനുവദിക്കാന്‍ കഴിയില്ലെന്നും സൂപ്രണ്ട് അറിയിച്ചു. അത്യാവശ്യഘട്ടത്തില്‍ ഇത്തരം തടവുകാര്‍ക്ക് എസ്‌കോര്‍ട്ട് വിസിറ്റ് അനുവദിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാ നത്തില്‍ കേസുകള്‍ തീര്‍പ്പാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രംച‌; കെഎസ്ഇബി

Kerala
  •  19 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  20 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  20 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  20 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  20 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  20 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  20 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  20 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  20 days ago