മലബാര്‍ ദേവസ്വം ബില്ലിലെ പോരായ്മകള്‍ പരിഹരിക്കും: മന്ത്രി കടകംപള്ളി
വിദഗ്ദ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം അടുത്ത മാസം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ നടപടിയുണ്ടാകും
നീലേശ്വരം: മലബാര്‍ ദേവസ്വം ബില്ലിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാന്‍ വിദഗ്ധ സമിതിയെ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ നാഗച്ചേരി ഭഗവതി സ്ഥാന പുനഃ പ്രതിഷ്ഠാ കലശോത്സവത്തിന്റെ ഭാഗമായി നടന്ന ആചാരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാര്‍ ദേവസ്വം ബില്‍ പൂര്‍ണമല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. വിദഗ്ദ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം അടുത്ത മാസം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ കുറ്റമറ്റതാക്കാന്‍ നടപടിയുണ്ടാകും. ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ കാക്കുന്നത് ആചാരസ്ഥാനികരാണ്. ഇവരുടെ വര്‍ധിപ്പിച്ച പ്രതിമാസ വേതനം നല്കാന് ഉടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ആഘോഷ കമ്മിറ്റി ചെയര്മാന് പെരിയ രാജന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."