ദേവകിയമ്മ വധം: ഡോക്ടറില്‍ നിന്നു പൊലിസ് മൊഴിയെടുത്തു
കാഞ്ഞങ്ങാട്: പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകിയമ്മയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ദേവകിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പൊലിസ് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയില്‍ നിന്നു ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്‍ നായര്‍ മൊഴിയെടുത്തു. മറ്റേതെങ്കിലും തരത്തില്‍ ശാരീരിക പീഡനത്തിനു ഇരയായിട്ടുണ്ടോ എന്നറിയാന്‍ രാസ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് ദേവകിയമ്മയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവ ദിവസം പൊലിസ് ദേവകിയമ്മയുടെ വീടിനു സമീപത്ത് നിന്നു കണ്ടെടുത്ത ആധാര്‍ കാര്‍ഡിന്റെ ഉടമ കാസര്‍കോട് നെക്രാജെ സ്വദേശി പൊലിസിനു മുന്നില്‍ ഹാജാരായി മൊഴി നല്‍കി. ഇയാളില്‍ നിന്നു വിശദമായ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. കൊല്ലപ്പെട്ട ദേവകിയുടെ വീട്ടിന് സമീപത്തെ താമസയോഗ്യമല്ലാത്ത വീട്ടിലെ താമസക്കാരനായിരുന്നു ഇയാള്‍. വിവിധ കേസുകളില്‍ ജാമ്യം നില്‍ക്കുകയല്ലാതെ മറ്റൊരു കേസിലും താന്‍ പ്രതിയല്ലെന്നും ദേവകിയുടെ കൊലപാതകം നടന്ന ദിവസം താന്‍ മഞ്ചേരിയിലായിരുന്നുവെന്നും നെക്രാജെ സ്വദേശിയായ ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."