മാതൃകാപരം ഈ പച്ചക്കറി തോട്ടം
കാസര്‍കോട്: സിവില്‍ സ്റ്റേഷന്‍ പരിസരത്തു കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ജൈവ പച്ചക്കറി തോട്ടം മാതൃകാപരമെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിനു ശേഷം പച്ചക്കറി തോട്ടം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. 55 സെന്റില്‍ വെണ്ട, പടവലം, പയര്‍, ചീര, കുമ്പളം, മത്തന്‍, പച്ചമുളക്, തക്കാളി തുടങ്ങി പത്തോളം വിളകളാണ് പൂര്‍ണമായും ജൈവ വളം ഉപയോഗിച്ചു കൃഷി ചെയ്തത്. ഓഫിസ് സമയത്തിനു മുന്‍പും വൈകുന്നേരം അഞ്ചിനു ശേഷവും ഉദ്യോഗസ്ഥരും ജീവനക്കാരുമാണു തോട്ടത്തില്‍ ജലസേചനത്തിനും മറ്റു പരിപാലനങ്ങള്‍ക്കുമായി എത്താറുളളത്. വിളവെടുത്ത പച്ചക്കറികള്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തു തന്നെ വില്‍പന നടത്തും. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മണ്ണിനു ഫലഭൂയിഷ്ഠത ഇല്ലാത്തതിനാല്‍ നല്ല മണ്ണ് പുറത്തു നിന്നു കൊണ്ടു വന്നാണ് പച്ചക്കറിത്തോട്ടം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."