ഗെയിന്‍ പി.എഫ്; അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കണം: കെ.എസ്.ടി.യു
മലപ്പുറം: എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ഗെയിന്‍ പി.എഫ് വഴിയുള്ള വിവിധ ഇടപാടുകള്‍ക്കു ട്രഷറി ജീവനക്കാര്‍ ജില്ലയില്‍ മാത്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നു കെ.എസ്.ടി.യു മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍. 2016-17 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തുക, തടഞ്ഞുവച്ച മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിക്കുക, പുതിയ അധ്യയന വര്‍ഷത്തില്‍ നിയമനംനേടിയ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കുക, ധൃതിയില്‍ പാഠപുസ്തക പരിഷ്‌കരണ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു. എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം. അഹമ്മദ്, പി.കെ ഹംസ, അബ്ദുല്ല വാവൂര്‍, പി.കെ.സി അബ്ദുറഹ്മാന്‍, പി.കെ.എം ഷഹീദ് സംസാരിച്ചു. ഭാരവാഹികള്‍: കെ.എം അബ്ദുല്ല(പ്രസി), മജീദ് കാടേങ്ങല്‍ (ജന.സെക്ര), കെ.ടി അമാനുല്ല (ട്രഷ), വി.എ ഗഫൂര്‍ തിരൂര്‍, എന്‍.പി മുഹമ്മദലി മങ്കട, ടി.എം ജലീല്‍ മലപ്പുറം, എ. അബ്ദുറസാഖ് താനൂര്‍, സഫ്തറലി വാളന്‍, ഇ.പി.എ ലത്തീഫ് പൊന്നാനി, പി. മുഹമ്മദ് ഷമീം, അരീക്കോട് (വൈ.പ്രസി), കോട്ട വീരാന്‍കുട്ടി കിഴിശ്ശേരി, പി.വി ഹുസൈന്‍ പരപ്പനങ്ങാടി, മുജീബ് കൈപ്പള്ളി മേലാറ്റൂര്‍, പി. റഫീഖ് കൊണ്ടോട്ടി, സി. അബ്ദുറഹ്മാന്‍ കുറ്റിപ്പുറം, നാസര്‍ കരുവാരകുണ്ട് വണ്ടൂര്‍ (സെക്ര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."