അഴിമതി കണ്ടോ?; നിങ്ങള്‍ക്കും വിസിലടിക്കാം
മലപ്പുറം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും ഉണ്ടാകുന്ന അഴിമതി സംബന്ധിച്ചു മൊബൈല്‍ ആപ്ലിക്കേഷന്‍വഴി പരാതിപ്പെടാന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണ് 'വിസില്‍ നൗ'. നേരില്‍ക്കാണുന്ന അഴിമതിയെക്കുറിച്ചുള്ള തെളിവുകള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യാനാകും. ചിത്രവും വീഡിയോയും ഉള്‍പ്പെടെ ചേര്‍ക്കാനാകും. ആപ്ലിക്കേഷന്‍വഴി ലഭിക്കുന്ന പരാതികള്‍ വിജിലന്‍സ് ഓഫിസില്‍ പരിശോധിച്ചു തരംതിരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാ തലവന്മാര്‍ക്കാണ് ഈ പരാതികള്‍ കൈമാറുക.
ഇവ പരിശോധിച്ച് എന്തു നടപടിയാണ് സ്വീകരിച്ചതെന്നുള്‍പ്പെടെയുള്ള വിശദീകരണങ്ങള്‍ വകുപ്പ് തലവന്‍മാര്‍ ഇതില്‍ രേഖപ്പെടുത്തണം. ഇതു നടക്കുന്നില്ലെങ്കില്‍ വിജിലന്‍സ് ഇടപെട്ടു നടപടി ഉറപ്പാക്കും. പ്ലേസ്റ്റോറില്‍നിന്ന് എറൈസിങ് കേരള, അല്ലെങ്കില്‍ വിസില്‍ നൗ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആര്‍ക്കും ഇത് ഉപയോഗിക്കാനാകും. പരാതി അയയ്ക്കുന്ന ആളെക്കുറിച്ചുള്ള വിവരം രഹസ്യമാക്കിവയ്ക്കാനുള്ള അവസരവും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷനില്‍ പോസ്റ്റ് ചെയ്ത പരാതിയില്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുഉള്‍പ്പടെയുള്ളവര്‍ക്കു മറുപടി പറയുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യാം. സമൂഹമാധ്യമങ്ങളിലേക്ക് ഷെയര്‍ ചെയ്യാനും അവസരമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."