കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലല്ലെന്ന് സി.പി.ഐ നേതാവ്
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലോടുന്ന സ്ഥാപനമൊന്നുമല്ലെന്ന് സി.പി.ഐ നേതാവ്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് സി.പി.ഐ നേതാവും എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറിയുമായ കെ.പി രാജേന്ദ്രന്റെ പ്രതികരണം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതില്‍ വീഴ്ചവരുത്തരുത്. ലാഭമുണ്ടാക്കാനുള്ള സ്ഥാപനങ്ങളായല്ല അവ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമേഖലയിലെയും നിരവധി സ്ഥാപനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങളായ പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പലതും നിഷേധിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍, ശമ്പള വിഷയങ്ങളിലും സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."