സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രം മടികാണിക്കുന്നു: എ. സമ്പത്ത് എം.പി
നടുവണ്ണൂര്‍: സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ യു.പി.എ സര്‍ക്കാരിനെപ്പോലെ എന്‍.ഡി.എ സര്‍ക്കാരും മടികാണിക്കുകയാണെന്ന് എ. സമ്പത്ത് എം.പി. ഉള്ള്യേരിയില്‍ നടന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയാണ് റിപ്പോര്ട്ടി നടപ്പാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.എം ചന്ദ്രന് മാസ്റ്റര്‍ അനുസ്മരണ ചിത്രരചനാ മത്സരവിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ പുരുഷന് കടലുണ്ടി എം.എല്‍.എ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ആര്.വി അബ്ദുല്ല അധ്യക്ഷനായി. ജില്ലാ ജന. സെക്രട്ടറി കെ.സി ഹരികൃഷ്ണന്, സംസ്ഥാന സെക്രട്ടറി പി.ഡി ശ്രീദേവി, ജില്ലാ സെക്രട്ടറി എം. മുരളീധരന്, പി. ശിവദാസന്‍, ടി.കെ അരവിന്ദാക്ഷന്, എം. മെഹബൂബ് സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ എന്‍. ഉഷ, വി.പി രാജീവന്, എം.കെ മോഹന്‍കുമാര്‍, കെ.എം സത്യന്, എന്‍.ടി ശിവരാജന് പി. രജനി, വി.പി ഇന്ദിര, കെ. ഗോപാലന്, കെ.എം വേലായുധന് സംസാരിച്ചു.
പൊതുസമ്മേളനം മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആര്.വി അബ്ദുല്ല അധ്യക്ഷനായി. പി.കെ സതീശ്, പി.പി രഘുനാഥ്, കെ.പി സഹീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."