മുഴുവന്‍ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും:മന്ത്രി പി.ബാലന്‍
ആലപ്പുഴ: സാംസ്‌കാരിക രംഗത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കലാ-സാംസ്‌കാരിക ബദല്‍ സൃഷ്ടിക്കുമെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി പി.ബാലന്‍ പറഞ്ഞു.
ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും അതീതമായി സാംസ്‌കാരിക രംഗത്ത് സര്‍ഗാത്മകതയുടെ പുതിയൊരവബോധം സൃഷ്ടിക്കും. സാംസ്‌കാരിക വകുപ്പിന്റെയും പല്ലന കുമാരനാശാന്‍ സ്മാരക സമിതിയുടെയും ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി പല്ലന കുമാര കോടിയില്‍ നടന്നുവന്ന കുമാരനാശാന്റെ ചരമ ദിനാചരണപരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഓരോ ജില്ലയിലും 40 കോടി രൂപ ചെലവില്‍ ഓരോ നവോദ്ദാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ പടുത്തുയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.
ജാതി ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പിശാചുക്കള്‍ കൂടിവരുന്നത് നമ്മള്‍ തിരിച്ചറിയണം. രോഹിത് വെമുലയെപ്പോലുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യം ഇന്നും നിലനില്‍ക്കുന്നു.ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ പോലുള്ള കൃതികള്‍ ജാതിക്കും മതവിദ്വേഷത്തിനും അനാചാരങ്ങള്‍ക്കും എതിരെയുള്ള കുമാരനാശാന്റെ ശക്തമായ കാവ്യാനുഭവങ്ങളാണ്.
സാമൂഹിക ജീവിതത്തിലും സാഹിത്യ ലോകത്തും മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ച കവിയായിരുന്നു കുമാരനാശാന്‍. നിര്‍മാല്യം പോലുള്ള ഒരു സിനിമ ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടാകുമോ എന്നുപോലും സംശയിക്കപ്പെടണം. ആസ്വാദക സമൂഹം പണ്ട് ഇതിനെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇന്ന് സമൂഹത്തിന്റെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നു.ജാതീയ, വര്‍ഗീയ ചിന്തകളുടെ പ്രയോക്താക്കള്‍ക്ക് ഔപചാരിക സംരക്ഷണം ലഭിക്കുന്നുവെന്ന ദുരവസ്ഥയും ഉണ്ട്. സാംസ്‌കാരിക ദേശീയത കാപട്യമാണ്.
പല്ലന കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ എന്‍.ഉപേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ ടി.കെ.ദേവകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരില്‍, സ്മാരക സമിതി അംഗങ്ങളായ എ.കെ.രാജന്‍, എസ്.വിനോദ്കുമാര്‍, തോട്ടപ്പള്ളി രവീന്ദ്രനാഥ്, കെ.എം.പങ്കജാക്ഷന്‍, സ്മാരകസമിതി സെക്രട്ടറി ഇടശ്ശേരി രവി, സമിതയംഗം എം.ആര്‍.രവീന്ദ്രന്‍, സ്മാരക സമിതി ട്രഷററും കാര്‍ത്തികപ്പള്ളി തഹസില്‍ദാരുമായ പി.മുരളീധരക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."