അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും മീന്‍വലകള്‍ പിടിക്കൂടി
പൂച്ചാക്കല്‍: അനധികൃത മല്‍സ്യ ബന്ധനം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് അധികൃതര്‍ വലകള്‍ പിടികൂടി.തേവര്‍വട്ടം ഫിഷറീസ് വകുപ്പ് അധികൃതരാണ് പള്ളിപ്പുറം വടക്കുകരയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ണാടക ഉന്‍സൂര്‍ സ്വദേശികളായ മൂന്നംഗ സംഘത്തില്‍ നിന്നും ലക്ഷങ്ങളുടെ വലകള്‍ പിടികൂടിയത്.
പള്ളിപ്പുറം ,തവണക്കടവ് മേഖലകളിലെ വേമ്പനാട്ട് കായലില്‍ നിന്നും അശാസ്ത്രീയ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നുവെന്ന അംഗീകൃത മല്‍സ്യത്തൊഴിലാകളുടെ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.ചെറിയ കളളികളുള്ള വലകളില്‍ രാസവസ്തുക്കള്‍ പുരട്ടിയാണ് വ്യാപകമായി കായലില്‍ നിന്നും മല്‍സ്യബന്ധനം നടത്തുന്നത്.
ഇതുമൂലം കായലോര പ്രദേശത്തെ മല്‍സ്യത്തൊഴിലാകള്‍ക്ക് മത്സ്യബന്ധനം നടത്തുവാന്‍ സാധിക്കാതെ വരികയാണ്. ഒരു കെട്ട് വലക്ക് ഇരുപതിനായിരം രൂപയാണ് വില.ഇത്തരത്തിലുള്ള എഴുപത്തിയൊന്ന് കെട്ട് വലകളാണ് ഇന്നലെ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.ഇത്രയും വലക്കായി പതിനയ്യായിരം രൂപയാണ് പിഴയടക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.കൂടാതെ ചേര്‍ത്തല താലൂക്ക് പരിധിയില്‍ മത്സ്യബന്ധനം നടത്തുവാന്‍ പാടില്ലായെന്ന അന്ത്യശാസനയും നല്‍കി.
സംഘത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വിവിധ അകൗണ്ടുകളിലായി ഓരോരുത്തര്‍ക്കും ഒരു ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ബാലന്‍സാണുള്ളത്.
തേവര്‍വട്ടം ഫിഷറീസ് സബ്ഇന്‍സ്‌പെക്ടര്‍മാരായ അനുരാജ്,മാന്നാര്‍ ദീപു എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."