HOME
DETAILS
MAL
കടല്‍ക്കൊല കേസ്: നാവികന് ഇറ്റലിയിലേക്ക് മടങ്ങാം
backup
May 26 2016 | 07:05 AM
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസ് പ്രതിയായ ഇറ്റാലിയന്‍ നാവികന് തിരികെ നാട്ടിലേക്ക് മടങ്ങാമെന്ന് സുപ്രിംകോടതി. കേസ് രാജ്യാന്തര ട്രൈബൂണലില്‍ തീര്‍പ്പാക്കുന്നത് വരെ ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാല്‍വത്തോറെ ജിറോണ്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
ഉപാധികളോടെയാണ് ഇറ്റലിയിലേക്ക് മടങ്ങാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായി വിധി വന്നാല്‍ തിരിച്ചുവരുമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ രേഖാമൂലം എഴുതി നല്‍കണമെന്നും നാവികന്റെ പാസ്പോര്‍ട്ട് ഇറ്റലിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറണമെന്നുമാണ് ഉപാധികള്‍.
കേസിലെ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെ ചികിത്സയ്ക്കായി നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."