രോഹിത് വെമുല: ജാതി വെറിക്കെതിരേ പോരാടി രക്തസാക്ഷിത്വം വരിച്ച വിദ്യാര്‍ഥി നേതാവ്: പി. രാമഭദ്രന്‍
കൊല്ലം: ആധുനിക യുഗത്തില്‍ പോലും കലാലയങ്ങളില്‍ നിലനില്‍ക്കുന്ന ക്രൂരവും പൈശാചികവുമായ ജാതി വെറിക്കെതിരേ പോരാടി രക്തസാക്ഷിത്വം വരിച്ച വിദ്യാര്‍ഥി നേതാവാണ് രോഹിത് വെമുലയെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ പറഞ്ഞു. കെ.ഡി.എഫ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുസ്മൃതിയിലെ ആശയങ്ങള്‍ കലാലയങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര ശക്തികള്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ അതിനെതിരേ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് അംബേദ്കറുടെ ആശയങ്ങളിലൂടെ പ്രതിരോധമുയര്‍ത്തിയ വെമുലയെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര ഭരണത്തോടൊപ്പം സര്‍വകലാശാല അധികൃതരും കച്ചകെട്ടി ഇറങ്ങുന്ന ഭീവത്സതയാണ് അരങ്ങേറിയത്.
രോഹിത് വെമുലയുടെ ആത്മഹത്യക്ക് ഉത്തരവാദികളില്‍ ഒരാളായ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലറെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ വച്ച് പ്രധാനമന്ത്രി മോദി അവാര്‍ഡ് നല്‍കി ആദരിച്ചതോടെ ദലിത് വിരുദ്ധതയ്ക്കുള്ള ബഹുമതി കൂടി ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. നിരവധി നൃത്ത മത്സരങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നന്ദന സുന്ദറിന് മൊമെന്റോയും ക്യാഷ് അവാര്‍ഡും പി.രാമഭദ്രന്‍ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് കെ. മദനന്‍ അധ്യക്ഷത വഹിച്ചു. കെ.ഭരതന്‍, ബോബന്‍ ജി.നാഥ്, പി.കെ.രാധ, മൈലവിള വാസുദേവന്‍, എസ്.പി.മഞ്ജു, വി.ആര്‍.ബൈജു, ഡോ.കെ.ബാബു, കെ.സോമന്‍, മുഖത്തല എം.കൃഷ്ണന്‍കുട്ടി, എം.ലിസി ടീച്ചര്‍, സി.രാധാകൃഷ്ണന്‍, പി.ശരത് ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."