ഐപ്സോ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഓള് ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓര്ഗനൈസേഷന് (ഐപ്സോ) ദേശീയ സമ്മേളനം 19 മുതല്‍ 21വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം ഒളിമ്പിയ ചേംബേഴ്സില്‍ നടക്കുമെന്നു സംഘാടകസമിതി ജനറല്‍ സെക്രട്ടറി അഡ്വ. വി.ബി.ബിനു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ ആദ്യമായാണു സമാധാനപ്രസ്ഥാനത്തിന്റെ ദേശീയ സമ്മേളനം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 250 പ്രതിനിധികളും 15 വിദേശരാജ്യങ്ങളില്‍ നിന്നും 18 പ്രതിനിധികളും പങ്കെടുക്കും.
19നു ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സെമിനാറില്‍ സീതാറാം യെച്ചൂരി മുഖ്യ പ്രഭാഷണം നടത്തും. ഡി.രാജ, പന്ന്യന്‍ രവീന്ദ്രന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, ബിനോയ് വിശ്വം എന്നിവര്‍ പങ്കെടുക്കും.
20നു രാവിലെ 10.30നു ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സീതാറാം യെച്ചൂരി, ഡോ. മാര്‍ക്രിസോസ്റ്റം തിരുമേനി, മന്ത്രി ഇ.പന്ദ്രശേഖരന്, എം.എ. ബേബി, പല്ലബ് സെന്‍ഗുപ്ത, നിലോല്‍പല്‍ബസു,
കെ.യാദവ്റെഡ്ഡി, അഡ്വ. വി.ബി.ബിനു, ഡോ. കെ.ശിവദാസ് എന്നിവര്‍ പങ്കെടുക്കും.
21നു തിരുവനന്തപുരം ഡിക്ലറേഷന്‍ സമ്മേളനം രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."