HOME
DETAILS

അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്: കാട് വിഴുങ്ങിയ പദ്ധതിക്ക് 25 വയസ് !

  
backup
January 17 2017 | 23:01 PM

%e0%b4%85%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%ac%e0%b4%af%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d

 

പേപ്പാറ: അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതിക്ക് 25 വയസ്. അത്യപൂര്‍വ്വ സസ്യ ജന്തു ജാലങ്ങളെ സംരക്ഷിക്കാനും അതു വഴി വിനോദ സഞ്ചാര, ഗവേഷണ സാധ്യതകളെ പരിപോശിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. പക്ഷേ, വര്‍ഷം 25 പിന്നിട്ടിട്ടും പദ്ധതി തുടങ്ങിയയിടത്തു തന്നെ നില്‍ക്കുകയാണ്.
പേപ്പാറ - നെയ്യാര്‍ വന്യജീവി സങ്കേതങ്ങള്‍ക്കിടയില്‍ 23 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് കേരളത്തിനു തന്നെ അഭിമാനമാകുമായിരുന്ന പദ്ധതിക്കായി തിരഞ്ഞെടുത്തിരുന്നത്. 1992 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ തറക്കല്ലുമിട്ടു. പത്തു വര്‍ഷം കൊണ്ട് പൂര്‍ണ വളര്‍ച്ചയില്‍ എത്തുമെന്നായിരുന്നു അന്നത്തെ പ്രതീക്ഷ.
പദ്ധതി വരുന്ന പ്രദേശത്ത് വരുന്ന 56 ആദിവാസി കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കമാണ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ആദിവാസികളെ വനത്തില്‍ നിന്നു പുറത്തിറക്കി, ഇവര്‍ക്കായി ബി ടൈപ്പ് കെട്ടിടങ്ങള്‍ നിര്‍മിച്ചു പാര്‍ക്കില്‍ തന്നെ ജോലിയും നല്‍കാനായിരുന്നു തീരുമാനം. ഇത് വന്‍ പ്രക്ഷോഭത്തിന് വഴി മരുന്നിട്ടു. ആദിവാസികള്‍ സമരരംഗത്തു വന്നു. ഇതിനിടെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും ഹാനികരമാണെന്നും പറഞ്ഞ് പരിസ്ഥിതി സംഘടനകളും സമരത്തിനെത്തി.
ഇതിനിടയില്‍ പാര്‍ക്കിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അധികൃതര്‍ തുടങ്ങി. പദ്ധതിക്കായി കേന്ദ്ര പരിസ്ഥിതി അനുമതി വാങ്ങിയില്ല എന്ന കാര്യം ചൂണ്ടികാട്ടി വനത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു എസ്റ്റേറ്റിന്റെ ഉടമ ഹൈക്കോടതിയെ സമീപിച്ചു. കോടതി പദ്ധതിക്ക് സ്റ്റേ വിധിച്ചു. അതോടെ പദ്ധതി പൊളിഞ്ഞു. ഈ സ്റ്റേ നീക്കാന്‍ വനം വകുപ്പ് ഒന്നും ചെയ്യാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിക്കുകയായിരുന്നു.
പാര്‍ക്കിനായി 92 മുതല്‍ 97 വരെ സര്‍ക്കാര്‍ ഫണ്ട് നല്‍കിയിരുന്നു. 1998 മാര്‍ച്ചില്‍ പ്ലാനിങ് ആന്റ് ഇക്കണോമിക്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിനുള്ള ഫണ്ട് തടഞ്ഞു. തുടര്‍ന്ന് ഒരു ബജറ്റിലും പദ്ധതിക്കായി പണം വകയിരുത്തിയില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി വന്നത്. അതിനാല്‍ മാറി മാറി വന്ന എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ പദ്ധതിയെ അവഗണിച്ചു. യു.ഡി.എഫ് സര്‍ക്കാരുകള്‍ പദ്ധതി പൊടിതട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അണിയറ നീക്കങ്ങള്‍ എതിരായി.
2004ല്‍ കേന്ദ്ര സര്‍ക്കാര്‍ അഗസ്ത്യമലനിരകള്‍ ജൈവവൈവിധ്യമേഖലയായി പ്രഖ്യാപിച്ചു. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ശാസ്ത്രജ്ഞരാണ് അതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബയോളജിക്കല്‍ പാര്‍ക്ക് വരുന്ന 23 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കിയിട്ടായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍ വഴുതക്കാട്ടുള്ള വനം വകുപ്പിന്റെ ആസ്ഥാനത്ത് റിപ്പോര്‍ട്ട് എത്തിയപ്പോള്‍ ചിലര്‍ ചില വെട്ടിത്തിരുത്തലുകള്‍ വരുത്തി. പാര്‍ക്കിനെ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പദ്ധതി യാഥാര്‍ഥ്യമാകുമെന്ന അവസാനത്തെ പ്രതീക്ഷയും അതോടെ തകര്‍ന്നു.
ഏതാണ്ട് പത്തുകോടി രൂപ പദ്ധതിക്കായി വിവിധ രീതികളില്‍ ചിലവഴിച്ചിരുന്നു. പദ്ധതി പ്രദേശത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ നോക്കുകുത്തികളായി കിടക്കുന്നു.
ഔഷധ തോട്ടം കാടുകയറി. നടപ്പായിരുന്നെങ്കില്‍ സംസ്ഥാനത്തിന് അഭിമാനമാകുമായിരുന്ന പദ്ധതി, ആസൂത്രണത്തിലെ പിഴവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം പാതിവഴിയില്‍ നിലച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago