ജിഷയുടെ മാതാവിനെ അറിയില്ല: പി.പി. തങ്കച്ചന്
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മയെ തനിക്ക് അറിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. പെരുമ്പാവൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി ദീര്‍ഘകാലം ജോലി ചെയ്തിരുന്നെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ജിഷയുടെ അമ്മയെ താന്‍ അറിയില്ലെന്ന് പി.പി തങ്കച്ചന് പറഞ്ഞത്.
രാജേശ്വരി തന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നിരുന്നു എന്നു പറയുന്നത് ശുദ്ധ കളവാണ്. ഇത് വ്യക്തിഹത്യയാണ് ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജിഷ കൊല്ലപ്പെട്ട ശേഷം ആശുപത്രിയില്‍ വെച്ചാണ് അവരെ താന്‍ കാണുന്നത്. കെ.പി.സി.സിയുടെ ധനസഹായം കൈമാറാനും ആശുപത്രിയില്‍ പോയിരുന്നു. പെരുമ്പാവൂരില്‍ ഇടതുപക്ഷം തോറ്റതിന്റെ വിരോധം തീര്‍ക്കുകയാണെന്നും പി.പി തങ്കച്ചന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."