നിലമ്പൂരില്‍ അഞ്ച് കോടിയുടെ പ്രവൃത്തികള്‍ അനുവദിച്ചു: പി.വി അന്‍വര്‍ എം.എല്‍.എ
നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തില്‍ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപയുടെ പ്രവൃത്തികള്‍ അനുവദിച്ചതായി പി.വി അന്‍വര്‍ എം.എല്‍.എ. 2016-17 സാമ്പത്തിക വര്‍ഷത്തെ മണ്ഡല ആസ്തി വികസന ഫണ്ടുള്‍പ്പെടുത്തിയാണ് വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം പശ്ചാത്തല വികസനം എന്നീ മേഖലകളില്‍ പദ്ധതികളനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആശുപത്രിയിലും ചുങ്കത്തറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ഡയാലിസിസ് മെഷീനുകള്‍ക്കായി 40 ലക്ഷം രൂപ വീതവുംപള്ളിക്കുത്ത് ഗവ. യു.പി സ്‌കൂള്‍, പറമ്പ ഗവ. യു.പി സ്‌കൂള്‍, മാമാങ്കര എല്‍.പി സ്‌കൂള്‍ എന്നിവടങ്ങളിലേക്കായി സ്‌കൂള്‍ ബസിന് 18 ലക്ഷം വീതവും പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസിന് ഓഡിറ്റോറിയത്തിനായി 25 ലക്ഷവും ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.എച്ച്.എസ്.എസ് പൂക്കോട്ടുംപാടം, ജി.എച്ച്.എസ്.എസ്, എടക്കര, ജി.എച്ച്.എസ്.എസ് മൂത്തേടം, ജി.എച്ച്.എസ് മരുത, ഗവ. ട്രൈബല്‍ എച്ച് എസ് മുണ്ടേരി എന്നീ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കായി 50 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
കരുളായിയില്‍ കൊളവട്ടം ഹൈസ്‌കൂള്‍ ബൈപാസ് റോഡിന് 30 ലക്ഷം രൂപയും വഴിക്കടവില്‍ മൂന്നും കൂടിയോടിടം-രണ്ടുപുഴമുക്ക്-മണ്ണിശ്ശേരി റോഡിന് 50 ലക്ഷം രൂപയും ഉണ്ണിക്കുളം-വീരാളിമുണ്ട-കവളമുക്കട്ട റോഡിന് 30 ലക്ഷം രൂപയും എടക്കരയില്‍ ഉളിച്ചന്തം-ഭഗവതിമുണ്ട-സ്‌കൂള്‍ റോഡിന് 25 ലക്ഷം രൂപയും പോത്തുകല്ലില്‍ ചാത്തമുണ്ട-ചീത്ത്കല്ല് റോഡിന് 26 ലക്ഷം രൂപയും ഗ്രാമീണ റോഡുകളില്‍ അനുമതി ലഭിച്ചിട്ടുണ്ട്. പാലാങ്കര-ചീരക്കഴി റോഡ് 30 ലക്ഷം,നിലമ്പൂര്‍-വീട്ടിക്കുത്ത് റോഡ് 35 ലക്ഷം ജില്ലാ ആശുപത്രി റോഡ് 30 ലക്ഷം എന്നിങ്ങനെ റബറൈസ്ഡ് റോഡുകള്‍ക്കും തുക അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു. വഴിക്കടവില്‍ കുടിവെള്ള പദ്ധതിക്കായി 10 ലക്ഷം കരുളായി പി.എച്ച്.സിക്ക് കെട്ടിടനിര്‍മ്മാണത്തിന് 25 ലക്ഷം എന്നിങ്ങനെയും തുകയനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ പ്രത്യേക വികസന നിധി വിനിയോഗിച്ച് നഗരസഭയില്‍ കുളക്കണ്ടം അരുവാക്കോട് ലിങ്ക് പാത്ത് വേ, എറയത്തറ സൈതലവി പാത്ത് വേ, ബീരാന്‍ കോളനി പാത്ത് വേ, ചുങ്കത്തറയില്‍ തകരുള്ളി പള്ളിക്കുത്ത് പാത്തവേ, ബി.എസ്.എന്‍.എല്‍ ടവര്‍ പാത്ത് വേ,എരങ്കോല്‍ ക്കുന്ന് പാത്ത് വേ എന്നിവക്ക് ആകെ 25 ലക്ഷം ചെലവിടുന്ന പ്രവര്‍ത്തികള്‍ക്കും അനുമതിയായിട്ടുണ്ടെന്നും എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."