പാട്ടുത്സവ നഗരി പാര്‍ക്കിങ്ങിന് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി
നിലമ്പൂര്‍: പാട്ടുത്സവ നഗരിക്കു സമീപം വാഹന പാര്‍ക്കിങ്ങിന് അമിത ഫീസ് ഈടാക്കുന്നതായി പരാതി. പാട്ടുത്സവ നഗരിയിലെത്തുന്ന സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ തോന്നിയതുപോലെ ഫീസ് ഈടാക്കുന്നതായാണ് ആക്ഷേപം.
ഫീസിനെക്കുറിച്ച് പൊലിസ് നേരത്തെ നല്കിയ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് അമിതമായ ചാര്‍ജ് ഈടാക്കുന്നത്. നഗരിക്കു സമീപം പത്തിടങ്ങളിലാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതില്‍ ചിലയിടങ്ങളില്‍ മാത്രമാണ് അമിതമായ ഫീസ് ഈടാക്കുന്നത്. ബൈക്കിന് 20, ഓട്ടോറിക്ഷക്ക് 30, കാറിന് 40 എന്നിങ്ങനെയാണ് ചാര്‍ജ്. പ്രിന്റ് ചെയ്ത ടിക്കറ്റുകള്‍ നഗരസഭയില്‍ നിന്നും സീല്‍ വച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍, സീല്‍ ചെയ്യാത്ത ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റില്‍ അധിക തുക എഴുതിച്ചേര്‍ത്താണ് അമിത ഫീസ് ഈടാക്കുന്നത്.
വിവരം നഗരസഭയുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും സംഭവം ബോധ്യപ്പെട്ടാല്‍ നികുതി ഈടാക്കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."