HOME
DETAILS
MAL
മുംബൈയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം: മൂന്നു മരണം
backup
May 26 2016 | 08:05 AM
മുംബൈ: കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. നാല്പതുപേര്ക്ക് പരുക്കേറ്റു.
ഡോംബിവില്ലിയിലെ ആചാര്യ കെമിക്കല്‍ ഫാക്ടറിയിലാണ് സംഭവം. ഫാക്ടറിയിലെ ബോയിലര്‍ മുറിയിലാണ് സ്ഫോടനമുണ്ടായത്. ചിലര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിനു ശേഷം തീ ആളിപ്പടരുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് ഫാക്ടറിയിലുണ്ടായിരുന്നവര് ചിതറിയോടി.
പരുക്കേറ്റവരെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സുള്പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."