എന്‍.ഡി.എ മുന്നണി വിപുലീകരിക്കും: മാണിയെ ചാക്കിടാന്‍ ബി.ജെ.പി എല്ലാവരേയും ക്ഷണിച്ച് നേതൃത്വം
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്്് എന്‍.ഡി.എ കേരളം വിപുലീകരിക്കുമെന്ന്് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അറിയിച്ചു. കേരളാ കോണ്‍ഗ്രസ് എം ഉള്‍പ്പടെ ആരെയും മുന്നണിയില്‍ ഉള്‍പ്പെടുത്തും. ആദ്യം മുന്നോട്ടു വരേണ്ടത് അവരാണ്. കെ.എം. മാണിയ്‌ക്കെതിരായ അഴിമതി ആരോപണം വ്യക്തിക്കെതിരെയാണ്. പാര്‍ട്ടിക്ക് അത് ബാധകമല്ല . ബന്ധത്തിന് ഇത് തടസമാകില്ലെന്ന് രമേശ് വ്യക്തമാക്കി. കോട്ടയത്ത് ബി.ജെ.പി സംസ്ഥാന സമിതിയോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സി.കെ.പത്മനാഭന്റെയും എ.എന്‍ രാധാകൃഷ്ണന്റെയും പ്രസ്താവനകളിലെ വിവാദങ്ങള്‍ ഇനി അടഞ്ഞ അധ്യായമാണ്. ഇരു നേതാക്കളില്‍ നിന്നും പാര്‍ട്ടി നേതൃയോഗവും സംസ്ഥാന സമിതിയും വിശദീകരണം തേടിയിരുന്നു.
തൃപ്തികരമായ വിശദീകരണമാണ് ലഭിച്ചത്. വിവാദ വിഷയങ്ങളിലെ നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ വിലക്കിയോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നായിരുന്നു മറുപടി. സംസ്ഥാന സമിതിയില്‍ പ്രസ്താവന വിലക്കുണ്ടായെന്ന സൂചനയാണ് രമേശ് നല്‍കിയത്.
ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ മുന്നണിയില്‍ അസംത്പൃതരാണെന്ന് കരുതുന്നില്ല. ഘടകകക്ഷികളുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചികഞ്ഞു നോക്കേണ്ട കാര്യം തങ്ങള്‍ക്കില്ല.
കേരളത്തില്‍ ജനകീയ പ്രശ്‌നം ഏറ്റെടുത്ത് സമര പരമ്പരക്ക്് ഒരുങ്ങുകയാണ് പാര്‍ട്ടിയെന്ന് രമേശ് പറഞ്ഞു. ഭൂമി, റേഷന്‍, ദലിത് വിഷയങ്ങള്‍ ഉയര്‍ത്തി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സമരം നടത്താനാണ് സംസ്ഥാന സമിതി തീരുമാനമെന്ന്്് ബി.ജെ.പി നേതൃത്വം അറിയിച്ചു.
കേരളത്തിലെ റേഷന്‍ വിതരണം അട്ടിമറിക്കാന്‍ ഇരു മുന്നണികളും ഗൂഡാലോചന നടത്തി. കരിഞ്ചന്തക്കാരെയും ഇടനിലക്കാരേയും സംരക്ഷിക്കാനാണ് ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാത്തത്. ഇത് ഭരണഘടനാ ലംഘനമാണ്. പട്ടിണി സമരത്തിന് ബി.ജെ.പി നേതൃത്വം നല്‍കും.
പാലക്കാട്ട് ഒരു കുടുംബത്തെ ചുട്ടുകൊന്നതിന്റെ തീ അണയുന്നതിന് മുന്‍പ് പിണറായി വിജയന്‍ അസഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നത് പരിഹാസ്യമാണ്. സി.പി.എമ്മിന്റെ ഫാസിസ്റ്റ് മുഖം തുറന്ന് കാട്ടാന്‍ ദേശീയ തലത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം. ടി രമേശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."