ബണ്ട് തകര്‍ന്ന് നശിച്ചത് 600 ഏക്കറോളം കൃഷി
പുന്നയൂര്‍ക്കുളം(തൃശൂര്‍): ഉപ്പുങ്ങലില്‍ താല്‍ക്കാലിക റിങ് ബണ്ടിന്റെ നിര്‍മാണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് സ്ഥിരം ബണ്ട് പൊട്ടി 600 ഏക്കറോളം കൃഷി നശിച്ചത്. 1.25 കോടി രൂപയുടെ നാശമാണുണ്ടായത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ പൊന്നാനിയില്‍ നിന്നാണ് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ എത്തിച്ചത്. അഞ്ചടിയിലേറെ താഴ്ച്ചയിലാണ് മുളകള്‍ താഴ്ത്തുന്നത്. ചെമ്മണ്ണ് ലഭ്യമല്ലാത്തത് കര്‍ഷകരെ വിഷമത്തിലാക്കുന്നുണ്ട്. 200 ലേറെ ലോറി മണ്ണ് നിര്‍മാണത്തിനാവശ്യമാണ്. താല്‍ക്കാലിക ബണ്ടിനുള്ള ചെലവ് തല്‍ക്കാലം ബണ്ട് കോണ്‍ട്രാക്ടര്‍ നല്‍കും.
പിന്നീട് കെ.എല്‍.ഡി.സി അധികൃതര്‍ ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെയാണ് ബണ്ട് തകര്‍ന്നത്. ആറ് കിലോമീറ്ററുകള്‍ക്ക് അകലെ മാഞ്ചിറയും കടന്ന് വെള്ളമത്തെി. ചെറുതോടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. ഏക്കറിന് 20,000 രൂപ വച്ചാണ് കര്‍ഷകര്‍ നഷ്ടം കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."