ഗവേഷണഫലങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശാസ്ത്രയാന്‍ പരിപാടി
കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഗവേഷണത്തിലൂടെ നേടിയെടുത്ത അറിവുകള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ശാസ്ത്രയാന്‍ പരിപാടി സംഘടിപ്പിക്കുന്നു.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി 20,21 തിയതികളിലായാണ് പരിപാടി .
എല്ലാ സര്‍വകലാശാകളിലും സര്‍ക്കാര്‍ നടപ്പാക്കുന്ന ശാസ്ത്രയാന്‍ പദ്ധതിയുടെ ആദ്യ സംരഭമാണിതെന്ന് വൈസ് ചാന്‍സിലര്‍ ഡോ.ജെ.ലത പറഞ്ഞു. ശാസ്ത്ര സമ്മേളനം, പ്രദര്‍ശനം ഗവേഷണശാല സന്ദര്‍ശനം തുടങ്ങിയവ കോര്‍ത്തിണക്കിയാണ് പരിപാടി സംവിധാനം ചെയ്തിരിക്കുന്നത്. സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സിലെ പ്രദര്‍ശനത്തില്‍ എല്ലാ വകുപ്പുകളുടേയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.
വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും ആദ്യ ദിവസവും, ജനപ്രതിനിധികള്‍ക്കായി രണ്ടാം ദിവസവും മാറ്റി വച്ചിരിക്കുകയാണ്. 21ന് വൈകിട്ട് മൂന്നിന് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സര്‍വകലാശാല പ്രസിദ്ധീകരണ വകുപ്പിന്റെ 100-ാമത് പുസ്തകം തണ്ണീര്‍തടങ്ങളും ജൈവ വൈവിധ്യവും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."