ഭിന്നതയും ചേരിതിരിവും സെനറ്റ് യോഗങ്ങള്‍ക്ക് ഗുണകരമല്ല: ഗവര്‍ണര്‍
തൃശൂര്‍:അഭിപ്രായഭിന്നതയും ചേരിതിരിവും സെനറ്റ് യോഗങ്ങള്‍ക്ക് ഗുണകരമല്ലെന്ന് ഗവര്‍ണര്‍ പി സദാശിവം. ആരോഗ്യകരമായ ചര്‍ച്ചകളുടെ വിളനിലമാവണം സര്‍വകലാശാലകളെന്നും അദ്ദേഹം പറഞ്ഞു. കേരള ആരോഗ്യസര്‍വകലാശാലയുടെ ആദ്യസെനറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹികവും രാഷ്ട്രീയവുമായ ഭിന്നാഭിപ്രായങ്ങള്‍ അക്കാദമികവും ഗുണനിലവാരവും ഉയര്‍ത്താനുള്ള ചാലകശക്തിയാക്കി മാറ്റാന്‍ സെനറ്റ് അംഗങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നെത്തുന്ന പ്രതിനിധികളെന്ന നിലയ്ക്കാണ് സെനറ്റില്‍ വിവിധ ആളുകളെ അംഗങ്ങളാക്കുന്നത്. പലപ്പോഴും അഭിപ്രായഭിന്നതയും ചേരിതിരിവും യോഗങ്ങളുടെ ഉദ്ദേശ്യം തന്നെമറക്കുന്നത് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച സര്‍വകലാശാലകള്‍ക്ക് ചാന്‍സലര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് പോലെ ഡീംഡ് സര്‍വകലാശാലകള്‍ക്കും പുതു യൂനിവേഴ്‌സിറ്റികള്‍ക്കും മികച്ച എമര്‍ജിംഗ് യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."