കുറിപ്പിലെ ഉറപ്പ് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് യെച്ചൂരി
തിരുവനന്തപുരം: മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിവാദമായ 'കുറിപ്പി'ല്‍ വിശദീകരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി.എസ് ആണ് കുറിപ്പ് തനിക്ക് കൈമാറിയതെന്ന് യെച്ചൂരി പറഞ്ഞു. വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫ് നല്കിയ കുറിപ്പ് കൈമാറുകയായിരുന്നു. ഉപദേഷ്ടാവ് ആക്കണമെന്നും ക്യാബിനറ്റ് പദവിയോടെ എല്‍.ഡി.എഫ് ചെയര്മാന് ആക്കണമെന്നും കുറിപ്പിലുണ്ടായിരുന്നെന്നും യെച്ചൂരി പറഞ്ഞു.
വി.എസിന്റെ സ്ഥാനം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇത് സംബന്ധിച്ച് പി.ബിയില്‍ ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഒരു കുറിപ്പു വായിക്കുന്ന വി.എസിന്റെ ചിത്രം ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടിരുന്നു.
കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്, ഇടതുമുന്നണി അധ്യക്ഷപദവും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും പാര്‍ട്ടി ഉള്‍പ്പെടുത്തും'എന്നായിരുന്നു കുറിപ്പിലെന്നാണ് ആ മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്.
എന്നാല്‍ കുറിപ്പു നല്‍കിയത് വി.എസ് ആണെന്ന യെച്ചൂരിയുടെ പ്രസ്താവനയോടെ വി.എസിന്റെ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാകും.
യെച്ചൂരി പറഞ്ഞതനുസരിച്ച് വി. എസ് ആണ് ക്യാബിനറ്റ് പദവിയോടെ തന്നെ എല്‍.ഡി.എഫ് ചെയര്മാന് ആക്കണമെന്നു പറഞ്ഞത്. സ്ഥാനമാനങ്ങള്‍ക്കു പിന്നില്‍ പോകുന്നയാളല്ല താനെന്ന് നിങ്ങള്ക്കറിയാമല്ലോയെന്നാണ് വി.എസ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നേരത്തെ മറുപടി പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."