റിസോര്‍ട്ടുകളെ കടകളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: റിസോര്‍ട്ടുകളെ കടകളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി. മൂന്നാറില്‍ റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നിഷേധിച്ചതിനെതിരായ ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. റിസോര്‍ട്ട് നിര്‍മിക്കാന്‍ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചതിനെതിരേ കടവന്ത്ര സ്വദേശി മധു ജോണ്‍ നല്‍കിയ ഹരജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.
ഹരജിക്കാരന്‍ പട്ടയഭൂമിയില്‍ രണ്ടു നില കെട്ടിടം പണിയാനാണ് അനുമതി തേടിയത്. ഇതു കടയുടെ നിര്‍വചനത്തില്‍ വരില്ല. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളെയാണ് കട എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റിസോര്‍ട്ടിനെ ഒരുതരത്തിലും ഇതില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി വിലയിരുത്തി. വ്യക്തിഗത കൃഷി, വീട്, കട എന്നീ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന പ്രത്യേക വ്യവസ്ഥയോടെ പട്ടയം ലഭിച്ച ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി തേടിയത്. എന്നാല്‍ ബില്‍ഡിംഗ് റൂളില്‍ തന്നെ കടയെന്നതിന് വ്യക്തമായ നിര്‍വചനമുള്ള സാഹചര്യത്തില്‍ മറ്റു നിയമങ്ങളിലെ നിര്‍വചനങ്ങള്‍ തേടേണ്ടതില്ലെന്ന് സിംഗിള്‍ബെഞ്ച് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."