HOME
DETAILS

കേസുകളില്‍ കൃത്യസമയത്തു കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഡി.ജി.പി

  
backup
January 18 2017 | 03:01 AM

%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81


തിരുവനന്തപുരം: കേസുകളില്‍ കൃത്യസമയത്തു കുറ്റപത്രം സമര്‍പ്പിക്കണമെന്നു സംസ്ഥാന പൊലിസ്് മേധാവി ലോക്‌നാഥ് ബെഹ്‌റ.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ സി.ആര്‍.പി.സി 173(2) നിഷ്‌കര്‍ഷിക്കുന്ന പ്രകാരം 690 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം നല്‍കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും ഉറപ്പുവരുത്തണം.
ഇത്തരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം നല്‍കാതെ വരുന്നതിനാല്‍ പലപ്പോഴും ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിക്കു ജാമ്യം കിട്ടുന്ന സ്ഥിതി വരികയും ജാമ്യം ലഭിച്ച പ്രതി ഒളിവില്‍പ്പോവുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.
പല സന്ദര്‍ഭങ്ങളിലും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകള്‍ സമയ ബന്ധിതമായി ലഭിക്കാത്തതാണു നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം നല്‍കുന്നതിനു തടസ്സമായി വരുന്നത്. നീതീകരിക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ കുറ്റപത്രം നല്‍കുന്നതു വൈകിയാല്‍ മേലുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബന്ധപ്പെട്ട ജില്ലാ പൊലിസ് മേധാവി, ക്രൈംബ്രാഞ്ച് എസ്.പി എന്നിവര്‍ വ്യക്തിപരമായി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്നും ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പു നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago