ചക്കിട്ടപ്പാറ ഖനനകേസില് ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി
കൊച്ചി: ചക്കിട്ടപാറ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടി വേണ്ടെന്ന വിജിലന്‍സ് ശുപാര്‍ശക്കെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി.
സര്‍ക്കാരിനു നഷ്ടമുണ്ടായില്ലെന്നും അന്യായമായ സാമ്പത്തിക നേട്ടം ആര്‍ക്കും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി തുടര്‍ നടപടികള്‍ വേണ്ടെന്നുവയ്ക്കാന്‍ കഴിയില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോഴിക്കോട് നരിക്കുനി സ്വദേശി വി.പി മൊയ്തീന്‍കുട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.
ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ വില്ലേജുകളിലായി 741. 605 ഹെക്ടര്‍ ഭൂമിയില്‍ ഖനനം നടത്താന്‍ എം.എസ്.പി.എല്‍ ലിമിറ്റഡ് കമ്പനിക്ക് അനുമതി നല്‍കിയത് വിവാദമായിരുന്നു. പൊതുമേഖലയിലുള്ള കെ.ഐ.ഒ.സി.എല്‍ കമ്പനിയെ തഴഞ്ഞാണ് സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതെന്നും ഹരജിയില്‍ പറയുന്നു. ഇവ അന്വേഷിക്കാതെ ഖജനാവിന് നഷ്ടമുണ്ടായില്ലെന്നും അന്യായമായ സാമ്പത്തിക നേട്ടം ആര്‍ക്കും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി തുടര്‍ നടപടികള്‍ വേണ്ടെന്നുവയ്ക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."