മദ്റസകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യും: മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: മദ്റസകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. രാജ്യത്തെ മുഖ്യധാരാ മദ്റസകള്‍ക്കാണ് ഉച്ചഭക്ഷണമെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി അറിയിച്ചിരിക്കുന്നത്. സംസ്ഥാന ന്യൂനപക്ഷ കമ്മിഷനുകളുടെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം മുന്‍കൂട്ടി കണ്ടാണ് മന്ത്രിയുടെ പ്രസ്താവനയെന്നാണ് വിവരം.
ശാസ്ത്രവിഷയങ്ങള്‍, ഗണിതശാസ്ത്രം ഉള്‍പ്പടെയുള്ളവ പഠനവിഷയമായ മദ്റസകള്‍ക്കാണ് ഉച്ചഭക്ഷണം നല്കാന് സര്‍ക്കാര്‍ തീരുമാനം. ഈ മദ്റസകള്‍ക്ക് ഗ്രാന്റ് നല്‍കുന്നത് പരിഗണിക്കാന്‍ 2016 ഡിസംബര്‍ 29 ന് നടന്ന മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ യോഗത്തില്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മദ്റസകളെ പ്രതിനിധീകരിക്കുന്നവരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നുവെന്നും അതിനു ശേഷമാണ് തീരുമാനമെന്നും നഖ് വി അറിയിച്ചു. മദ്റസകള്‍ രാജ്യത്തിന്റെ ഭാഗമല്ലെന്ന് കരുതുന്നത് ശരിയല്ലെന്നും സംഭാഷണത്തിനിടെ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."