ഷഹാബുദ്ദീന്റെ ജയില്‍മാറ്റം: സുപ്രിംകോടതി വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീന്റെ ജയില്മാറ്റവുമായി ബന്ധപ്പെട്ട് നല്കിയ ഹരജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. ഷഹാഹുദ്ദീനെ സിവാന്‍ ജയിലില്‍ നിന്നും ബിഹാറിനു പുറത്തുള്ള മറ്റേതെങ്കിലും ജയിലിലേക്കു മാറ്റണമെന്നതായിരുന്നു ആവശ്യം. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അമിതവ് റോയിയും അടങ്ങുന്ന ബെഞ്ചാണ്കൂടുതല് വിശദീകരണങ്ങള്‍ക്കായി കേസ് മാറ്റിവച്ചത്. ഷഹാബുദ്ദീനൊപ്പം ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനെതിരേയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ഹര്ജിക്കാരന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സിവാന്‍ സ്വദേശിയായ ചന്ദ്രശേഖര്‍ പ്രസാദാണ് ഹരജി സമര്‍പ്പിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ ശാന്തിഭൂഷനാണ് ഇയാള്‍ക്കു വേണ്ടി ഹാജരായത്. രാജീവ് റോഷന് വധക്കേസില്‍ 2005 ലാണ് ഷഹാബുദ്ദീന് അറസ്റ്റിലാകുന്നത്.
സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവരുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയായിരുന്ന രാജീവ് റോഷനും കൊല്ലപ്പെടുകയായിരുന്നു. ഈ സമയത്ത് ജയിലിലായിരുന്ന ഷഹാബുദ്ദീനാണ് രാജീവ് റോഷന്റെ കൊലപാതകത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. ഇതിനൊപ്പം സിവാന്‍ ജയിലില്‍ വച്ചുള്ള ഷഹാബുദ്ദീന്റെ സെല്‍ഫിയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."