HOME
DETAILS
MAL
മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചില്ല ബി.ജെ.പിയില്‍ കലഹം
backup
January 18 2017 | 04:01 AM
ഡെറാഡൂണ്‍: ടിക്കറ്റ്്നിഷേധിച്ചാല് സ്വതന്ത്രരായി മത്സരിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാക്കള്‍. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളാണ് പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ആസ്ഥാനത്ത് ഭീഷണി മുഴക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്തിന് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടിയും വന്നു. തങ്ങള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്കിയിട്ടില്ലെങ്കില് സ്വതന്ത്രരായി മത്സരിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് ഓഫിസിനു മുന്നില്‍ കുത്തിയിരുന്നത് പാര്‍ട്ടിയുടെ ദേശീയ നേതാക്കളെയും അമ്പരപ്പിച്ചു.
തിങ്കളാഴ്ച 64 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇവരില്‍ 10പേര് കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയവരാണ്. ആറുപേര്‍ നേതാക്കളുടെ ബന്ധുക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."