സ്ഥാനാര്‍ഥി നിര്‍ണയം: ബി.ജെ.പിയില്‍ ഭിന്നത
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തെത്തുടര്‍ന്ന് പഞ്ചാബ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിനുണ്ടായ അതൃപ്തിയാണ് ഭിന്നതയ്ക്ക് കാരണം. ഇതേതുടര്‍ന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വിജയ് സാംബ്ല രാജി സന്നദ്ധത അറിയിച്ചു. രാജിക്കത്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറിയതായും വിവരമുണ്ട്.
ഫഗ്്വാര മണ്ഡലത്തില്‍ സോംപ്രകാശിനെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് സംസ്ഥാന പ്രസിഡന്റിന്റെ എതിര്‍പ്പിന് ഇടയാക്കിയത്. താന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയെ അവിടെ മത്സരിപ്പിക്കണമെന്നും അല്ലെങ്കില്‍ രാജിവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.
നിലവിലെ സഖ്യമായ ശിരോമണി അകാലിദളുമായി ചേര്‍ന്നാണ് ബി.ജെ.പി പഞ്ചാബില്‍ മത്സരിക്കുന്നത്. 23 സ്ഥാനാര്‍ഥികളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തികാരണം താന്‍ രാജിവെക്കുന്നതായ വിവരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംബ്ല നിഷേധിച്ചു.
തനിക്ക് അസംതൃപ്തിയുണ്ടെന്ന രീതിയിലുള്ള വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."