HOME
DETAILS
MAL
അരങ്ങില്‍ ഒപ്പന നിള കവിഞ്ഞൊഴുകി
backup
January 18 2017 | 06:01 AM
കണ്ണൂര്‍: സര്‍വാഭരണ വിഭൂഷിതയായി മണവാട്ടിയും തോഴിമാരുമെത്തിയപ്പോള് നിള പഴമയിലേക്ക് തിരിച്ചുപോയി. തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ സര്‍വം മറന്ന് മണവാട്ടിയും തോഴിമാരും ആടിപ്പാടി. ഹയര്‍സെക്കന്‍ഡറി വിഭാഗം ഒപ്പന മത്സരങ്ങള്‍ക്കായി ഇന്നലെ ഉച്ചയ്ക്ക് ര@ണ്ടിനുമുന്നേ സദസ് നിറഞ്ഞ് കവിഞ്ഞിരുന്നു. വൈകിട്ട് നാലിന് മത്സരങ്ങള്‍ ആരംഭിക്കുമ്പോഴും സദസിലേക്ക് കാണികളുടെ ഒഴുക്കായിരുന്നു. അരങ്ങില്‍ ഒപ്പനയെത്തിയപ്പോള് അക്ഷരാര്‍ഥത്തില്‍ നിള കവിഞ്ഞൊഴുകുകയായിരുന്നു. രാത്രി വൈകിയും മത്സരങ്ങള്‍ പുരോഗമിക്കുമ്പോഴും നിളയിലെ ജനത്തിരക്കിന് അറുതിയില്ല. മലബാറിന്റെ കലയെ നെഞ്ചേറ്റിയ കാണികള്‍ അവസാന ടീം വേദി വിടുന്നത് വരെയും നിളയുടെ സദസിനെ സമ്പന്നമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."