ആക്ഷേപ ഹാസ്യത്തിന്റെ മിന്നലാട്ടങ്ങള്‍കണ്ട കൂത്തരങ്ങ്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വേദി അഞ്ചില്‍ നടന്ന ചാക്യാര്‍ കൂത്ത് മത്സരങ്ങള്‍ സ്വതസിദ്ധമായ അക്ഷേപഹാസ്യശൈലികൊണ്ട് ശ്രദ്ധേയമായി.
ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചാക്യാര്‍കൂത്ത് മത്സരത്തിലായിരുന്നു പുരാണകഥകളെ വര്‍ത്തമാന സംഭവവികാസങ്ങളുമായി കുട്ടിയിണക്കി അവതരിപ്പിച്ചത്. മത്സരിച്ച് പതിനൊന്നു പേരില്‍ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും എഗ്രേഡ് കരസ്ഥമാകാകന്‍ സാധിച്ചു.
പാഞ്ചാലി സ്വയം വരമാണ് ചാക്യാര്‍കുത്ത് മത്സരങ്ങളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ കഥ അവതരിപ്പിക്കുമ്പോള്‍ സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്താന്‍ മത്സരാര്‍ഥികള്‍ക്ക് കഴിഞ്ഞു.
നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളും ജയരാജന്റെ നിമന വിവാദവും സര്‍ക്കാരിന്റെ മുദ്രാവാക്യങ്ങളുമെല്ലാം ആക്ഷേപരൂപേണ വേദിയില്‍ അവതരിപ്പിച്ചു മത്സരാര്‍ഥികള്‍.
പാഞ്ചാലി സ്വയംവരത്തിനായുള്ള ഒരുക്കങ്ങലുമായി ബന്ധപ്പെട്ട കഥയിലാണ് സമകാലിക സംഭവങ്ങലുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ കൂടുതലായും ഉന്നയിക്കപ്പെട്ടത്.
കല്യാണത്തിനുള്ള കാര്യങ്ങല്‍ നടക്കുന്നതിന് നോട്ട് നിരോധനമുണ്ടാക്കിയ ബുദ്ധിമുട്ടുകളും മന്ത്രിമാരുടെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ മൂലം സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അക്ഷേപരൂപേണ അവതരിപ്പിച്ച് കുട്ടികള്‍ കയ്യടി നേടി. ഭരിക്കുന്നരുടെ കഴിവുകേടുകളെ ശക്തമായി വിമര്‍ശിക്കുന്നതുകൂടിയായിരുന്നു ഇന്നലെ നടന്ന ചാക്യാര്‍ കൂത്ത് മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."