'ഉമ്മയുടെ ചിറകുകളി'ലേറി ഒന്നാമത്
കണ്ണൂര്‍: അരാജകത്വം നിറഞ്ഞ ഇന്നത്തെ സമൂഹത്തില്‍ ഒരു മാതാവിന്റെ ആശങ്കകളും ആകുലതകളും പ്രതിഫലിപ്പിച്ച 'ഉമ്മയുടെ ചിറകുകള്‍' എന്ന അറബി നാടകത്തിന് ഒന്നാം സ്ഥാനം.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ജി.ജി.എച്ച്.എസ്.എസിലെ കുട്ടികളാണ് ആശങ്ക നിറഞ്ഞ മാതാവിനെ അരങ്ങിലെത്തിച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.
അശുഭകരമായ സംഭവവികാസങ്ങള്‍ അരങ്ങേറുന്ന ഇന്നത്തെ സമൂഹത്തില്‍ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്ന മാതാവിന്റെയും മകളുടെയും വേഷം ഇരുവരും ഭംഗിയായി അരങ്ങിലെത്തിച്ചു. സദസിന്റെ നിറഞ്ഞ കൈയടികളോടെയാണ് നാടകത്തിന് തിരശ്ശീല വീണത്.
ഏഴുകുട്ടികളടങ്ങിയ ടീമില്‍ അല്‍മാസ് ഷിറിന്‍ ആണ് മാതാവിന്റെ ഭാവങ്ങള്‍ സദസിനു മുമ്പില്‍ അവതരിപ്പിച്ചത്. ഇതിനുമികച്ച നടിക്കുള്ള സമ്മാനവും ഷിറിന്‍ കരസ്ഥമാക്കി. മാതാവുമായി നിരന്തരം കലഹിക്കുന്ന മദ്യപാനിയുടെ മകന്റെ വേഷം ആടിയ നന്ദന സുന്ദര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ഈ സ്‌കൂളിലെ അറബി അധ്യാപിക സക്കീനയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."